പ്രാദേശികം

*ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി. സ്കൂൾ വാർഷിക സമ്മേളനവും യാത്രയയപ്പും

ഈരാറ്റുപേട്ട: ഗവ. മുസ്‌ലിം എൽ.പി.എസ് ഈരാറ്റു പേട്ട യുടെ 85 മത് വാർഷികവും ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന മിനി ഇസ്മായിൽ ടീച്ചർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 20, 21 (വെള്ളി, ശനി) തിയതികളിൽ. ഇന്ന് (വ്യാഴം) നഴ്സ‌റി കുട്ടികളുടെ കലാപരിപാടികളോടെ വാർഷികാഘോഷത്തിന് തുടക്കമായി. നാളെ (വെള്ളി) വൈകിട്ട് 2:30 പൂർവ്വ അധ്യാപക സംഗമം, തുടർന്ന് 4 മണി മുതൽ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും. വൈകുന്നേരം 6:30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ കളക്‌ടർ 
ജോൺ വി. സാമുവൽ IAS, ജില്ലാ പോലീസ് മേധാവി 
ഷാഹുൽ ഹമീദ് എ. IPS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 
ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിക്കും. ഹെഡ്‌മാസ്റ്റർ മാത്യു കെ. ജോസഫ് സ്വാഗതവും അധ്യാപിക ഷാജിന കെ.എ. വാർഷിക റിപ്പോർട്ടും അവതരിപ്പിക്കും
അഡ്വ. മുഹമ്മദ് ഇല്യാസ് (വൈസ് ചെയർമാൻ ഈരാറ്റുപേട്ട നഗരസഭ), സുഹാന ജിയാസ് (വിദ്യാഭ്യാസ) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ഈരാറ്റുപേട്ട നഗരസഭ), പി.എം. അബ്‌ദുൾ ഖാദർ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഈരാറ്റുപേട്ട നഗരസഭ), കെ.എൻ. ഹുസൈൻ (പി.ടി.എ. പ്രസിഡന്റ്), മിനി ഇസ്മായിൽ (സീനിയർ മോസ്റ്റ്, ജി.എം.എൽ.പി. എസ്)
 ഷംല ബീവി (എ.ഇ.ഒ. ഈരാറ്റുപേട്ട), ബിൻസ് ജോസഫ് (ബി.പി.സി. ഈരാറ്റുപേട്ട), പി.വി. ഷാജിമോൻ (മുൻ ഹെഡ്‌മാസ്റ്റർ), ത്വൽഹത്ത് (പി.റ്റി.എ. വൈസ് പ്രസിഡന്റ്), അൻസൽന സിറാജ് (മാതൃസംഗമം പ്രസിഡന്റ്) തുടങ്ങിയവർ സംസാരിക്കും.