ഈരാറ്റുപേട്ട: നഗരസഭ പതിനാറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി യഹീന മോളുടെ (റൂബിന നാസർ) വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ് ഘാടനവും നടത്തി. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു ഓഫീസ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, അനസ് നാസർ, റസീം മുതുകാട്ടിൽ, റഫീക്ക് മണിമല, കെ.എ. മുഹമ്മദ് അഷറഫ്,സാദിക്ക് മറ്റക്കൊമ്പനാൽ, റാസി ചെറിയവല്ലം, വി.എം. സിറാജ്, മുഹമ്മദ് ഹാഷിം, വി.പി. നാസർ, റൂബിന നാസർ എന്നിവർ സംസാരിച്ചു.