ഈരാറ്റുപേട്ട: ഉപജില്ല കലോത്സവത്തിൽ ഗവ. മുസലിം എൽ പി സ്കൂളിന് ഓവറോൾ സെക്കൻ്റും അറബിക്ക് കലോത്സവത്തിൽ ഓവറോളും കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡും കരസ്ഥമാക്കി അറബി കലോത്സവത്തിൽ ഓവറോളും. ജനറൽ വിഭാഗത്തിൽ സെക്കൻ്റ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ സെക്കൻ്റും കരസ്ഥമാക്കിയത്. സ്കൂൾ സ്റ്റാഫ്, പി.റ്റി എ , എസ് എം സി ,എം.പി.റ്റി.എ കമ്മറ്റി അംഗങ്ങളും കുട്ടികളെ അഭിനന്ദിച്ചു
പ്രാദേശികം