ഈരാറ്റുപേട്ട- മാഫിയ സർക്കാർ - ക്രിമിനൽ പോലീസ് കൂട്ടുകെട്ടിനെതിരെ ജനാധിപത്യ രീതിയിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് - യൂത്ത് ലീഗ് യുവജന നേതാക്കളെ കള്ളക്കേസുകൾ ചുമത്തി ജയിലിടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഈരാറ്റുപേട്ടയിൽUDYF നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.
ലീഗ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഒരിക്കൽ നഗറിൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സമാപന യോഗം ഉൽഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ.വി.പി. നാസർ, നേതാക്കളായ യഹിയ സലിം , ഷിയാസ് സി.സി എം, അമീൻപിട്ടയിൽ , അഡ്വ അഭിരാം ബാബു, നിസാമുദ്ദിൻ , അബ്സാർ മുരിക്കോലി, റാസി പുഴക്കര , ലത്തീഫ് കെ.എച്ച്, മുനിർ ഹുദ നേതൃത്വം നൽകി.