ഈരാറ്റുപേട്ട നഗരസഭ: പന്ത്രണ്ടാം ഡിവിഷനിൽ അംഗൻവാടിക്ക് പുതിയ കെട്ടിടവും, ജലസേചനപദ്ധതിയും ഉൽഘാടനം ചെയിതു. ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ
19 -ലക്ഷം രൂപ മുടക്കി നിർമിച്ച അംഗൻവാടി കെട്ടിടത്തിന്റയും 15 ലക്ഷം രൂപ മുടക്കിനിർമിച്ചജലസേചന പദ്ധത്തിയുടെയും
ഉൽഘാടനം പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
നിർവഹിച്ചു ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറസുബൈർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ അബ്ദുൽ ലത്തീഫ്, നാസ്സർ വെളളൂപ്പറമ്പിൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, ഐ.സി.ഡി. എസ്.സൂപ്പർ വൈസർ ആര്യ, സുബൈർ വെള്ളാപ്പള്ളി, ഇസ്മായിൽ കീഴേടം , റാഷിദ് വലിയവീട്ടിൽ, മാഹിൻ പ്ലാമൂട്ടിൽ എന്നിവർ സംസാരിച്ചു