പ്രാദേശികം

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 5 ലക്ഷം രൂപ നൽകി മാതൃകയായി

ഈരാറ്റുപേട്ട: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ് ലിം എ ഡൂ ക്കേഷണൽ ട്രസ്റ്റും സ്കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുചേർന്ന് 
5,11,600 രൂപ  നൽകി മാതൃകയായിഈ തുകയുടെ ചെക്ക് എം.ഇ.റ്റി ചെയർമാൻ പ്രൊഫ എം.കെ.ഫരീദിൽ നിന്നും ഡയമണ്ട് ജൂബിലി ആഘോഷവേദിയിൽ വെച്ച് പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏറ്റുവാങ്ങി. ഈ തുകയുടെ ചെക്ക് മുഖ്യമന്ത്രിയെ നേരിട്ട് എൽപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞുചടങ്ങിൽ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട്,

ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ്, സ്കൂൾ മാനേജർ എം.കെ.അൻസാരി, ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ്,നഗരസഭ.ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ വി.എം.മുഹമ്മദ് ഇല്യാസ്, പ്രിൻസിപ്പൽ പി.പി.താ ഹിറ, അഡ്മിനിസ്റ്റേറ്റർ എച്ച്.നിജാസ്, എം.എഫ് അബ്ദുൽ ഖാദർ , അധ്യാപക ,വിദ്യാത്ഥി  പി ടിഎപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.