പ്രാദേശികം

ഈരാറ്റുപേട്ടയിലെ ഈഴവ മഹാസംഗമം:വാഹന പാർക്കിങ്ങ് ഇങ്ങനെ

    ഈരാറ്റുപേട്ടയിൽ ഇന്ന് നടക്കുന്ന വെള്ളാപ്പള്ളി നടേശന് സ്വീകരണവും മഹാസംഗമത്തിന് എത്തിച്ചേരുന്ന വാഹനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആളിറക്കി പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു

  • പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ, ട്രാവലറുകൾ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കിയ ശേഷം അരുവിത്തുറ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ (ബ്ലോക്ക് ഓഫീസിന് സമീപം) ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
  • തൊടുപുഴ റൂട്ടിൽ നിന്ന് വരുന്ന ബസ്സുകൾ, ട്രാവലറുകൾ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കിയ ശേഷം പാലാ റൂട്ടിൽ പാർക്ക് ചെയ്യുക.
  • പൂഞ്ഞാർ, തീക്കോയി റൂട്ടിൽ നിന്ന് വരുന്ന ബസുകളും ട്രാവലറുകളും പേട്ട സെൻ്റർ ജം. ആളുകളെ ഇറക്കിയ ശേഷം അരുവിത്തുറ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ (ബ്ലോക്ക് ഓഫീസിന് സമീപം) ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
  • തിടനാട് റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കിയ ശേഷം പാലാ റൂട്ടിൽ പാർക്ക് ചെയ്യുക.