ഈരാറ്റുപേട്ട: ഫെയ്‌സ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപശാല നാളെ നടക്കും. രാവിലെ ഒമ്പത് മണിക്ക് ബറകാത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സാഹിത്യഗവേഷകൻ ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേറ്റർ സലിം കുളത്തിപ്പടി അധ്യക്ഷത വഹിക്കും. ഡയറക്ടർ കെ.എം. ഷബീർ ആമുഖ പ്രഭാഷണം നടത്തും.
ഫെയ്‌സ് പ്രസിഡന്റ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സീനിയർ വൈസ് പ്രസിഡന്റ് പി.എസ്. ജബ്ബാർ, വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ, സാഹിത്യവേദി രക്ഷാധികാരി രാജു ചേന്നാട്, എസ്.എഫ്. ജബ്ബാർ, പി.പി.എം. നൗഷാദ്, മൃദുല നിഷാന്ത്, അൻസാർ അലി, ഷിനു നിയാസ്, നൗഫൽ മേത്തർ എന്നിവർ സംബന്ധിക്കും.10.30 ന് സാഹിത്യകാരൻ ബാലു പൂക്കാട് പഠന ക്ലാസ് നയിക്കും.ക്യാമ്പ് അംഗങ്ങളുടെ രചനകൾ അവതരിപ്പിക്കലിൽ ഉണ്ണികൃഷ്ണൻ നായർ ഇടമറുക് വിധികർത്താവാകും. പബ്ലിസിറ്റി കൺവീനർ ഷാഹുൽ ഹമീദ് മോഡറേറ്ററാകും.വൈകുന്നേരം നാലിന് സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് വി.ടി. ഹബീബ് അധ്യക്ഷത വഹിക്കും.പി.എം. മുഹ്‌സിൻ, തോമസ് തലനാട്, വി.എം. സിറാജ്, വി.എം.എ. സലാം, കെ.എം. ജാഫർ, കെ.കെ. നവാസ്, ബിജിലി സൈൻസ്, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിക്കും.കെ.ഐ. റാസിഖ്, ഹാഷിം ലബ്ബ എന്നിവർ വിവിധ സെഷനുകളിൽ അവതാരകരാകും.