ഈരാറ്റുപേട്ട :നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ , പി.എച്ച് ഡി ചെയ്യുന്നതിന് യോഗ്യത നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ഫഹ്‌മി സുഹാന. ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.എസ് എ റസാഖിൻറെയും MGHSS മുൻ അദ്ധ്യാപിക സോഫി പി.കെ യുടെയും മകളാണ്' ബിസിനസ്കാരനായ ,ചങ്ങനാശ്ശേരി തെങ്ങണ ആമിക്കുളം വീട്ടിൽ ഷിഹാബ് ഷംസുദീനാണ് ഭർത്താവ്. കമ്പ്യൂട്ടർ സയൻസ് ആൻ്റ് ആപ്ലിക്കേഷനിൽ ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും റിസർച്ച് സെൻ്ററിലും പി.എച്ച് ഡി ചെയ്യാനാണ് ഫഹ്‌മി സുഹാന യോഗ്യത നേടിയിരിക്കുന്നത്.
പ്രാദേശികം