പ്രാദേശികം

കർഷകദിനം ആചരിച്ചു.

ഈരാറ്റുപേട്ട: നഗരസഭ യുടെയും കൃഷിഭവന്റെയും കാർഷിക വികസന സമിതി യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷകരെ അവാർഡ് നൽകി ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുഹ്‌റ അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനവും മുതിർന്ന കർഷകനെ ആദരിക്കലും നിർവഹിച്ചു. യോഗത്തിൽ കർഷകത്തൊഴിലാളിയെയും ജൈവ കർഷകനെയും മികച്ച വനിതാ കർഷകയെയും SC വിഭാഗം കർഷനെയും വിദ്യാർത്ഥി കർഷകരെയും യുവ കർഷകനെയും മഴമറ കർഷകയെയും ആദരിച്ചു. 

കർഷകദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെൻ്റ്. അൽഫോൻസ സ്കൂളും രണ്ടാം സ്ഥാനം നേടി കാരക്കാട് കെ.എസ്.എം ബോയ്സ് ഹൈസ്കൂളും വിജയികളായി . കൃഷി അസിസ്റ്റൻ്റ് ശ്രിമതി.തസ്നി K.A ആണ് ക്വിസ് പരിപാടി നടത്തിയത് . നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽഖാദറും വാർഡ് കൗൺസിലർ ശ്രീ S.K നൗഫലും ചേർന്ന് ജേതാക്കളെ അനുമോദിച്ചു.

കൃഷി ഓഫീസർ ശ്രീമതി രമ്യ ആർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫസിൽ റഷീദ്, , ഷെഫ്ന ആമീൻ, ഫാസില അബ്സാർ എന്നിവരും വാർഡ് കൗൺസിലർ നാസ്സർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ.E .K മുജീബ്, T.H അബ്ദുൾസലാമും എന്നിവരും അവാർഡ് ജേതാക്കളെ ആദരിച്ചു. യോഗത്തിൻ്റെ പദ്ധതി വിശദീകരണം ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി.അശ്വതി വിജയൻ നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, ഫാത്തിമ സുഹാന, സുനിൽ കുമാർ, അൻസർ പുള്ളോലിൽ, സുനിത ഇസ്മായിൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, , ഷൈമ, ലീന ജെയിംസ് എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു . അസി. കൃഷി ഓഫീസർ നജി പി. എ കൃതജ്ഞത രേഖപ്പെടുത്തി.