പ്രാദേശികം

സാമ്പത്തിക സാക്ഷരത' അരുവിത്തുറ കോളേജ് "അർത്ഥ നിർമ്മിതി'യുമായി ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന "അർത്ഥ നിർമ്മിതി' ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ  ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ മേധാവി  ഡെന്നി അലക്സ്,  അലക്സ് കുര്യൻ, ടോണി ജോർജ് , 
തുടങ്ങിയവർ പങ്കെടുത്തു.