പ്രാദേശികം

മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: മുനിസിപ്പൽ മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് ആസാദ് നഗർ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.മാതാക്കൽ കുടിവെള്ള പദ്ധതിക്കായുളള ടാങ്ക് നിർമാണം, കോൺക്രീറ്റ് പൂർത്തിയാക്കിയ മാതാക്കൽ-അള്ളുങ്കൽ റോഡ്, മാതാക്കൽ-കോട്ട റോഡ്, മാതാക്കൽ-വയലങ്ങാട് റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ്, വെൽഫയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് വി.എം ഷെഹീർ തുടങ്ങിയവർ സംസാരിക്കും.ടാങ്ക് നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ ഷംസുദ്ധീൻ പാളയത്തെ വേദിയിൽ ആദരിക്കും.