പ്രാദേശികം

ഗൈഡൻസിൽ കലോത്സവത്തിന് തുടക്കമായി

ഈരാറ്റുപേട്ട :ഗൈഡൻസ് പബ്ലിക് സ്കൂളിൽ ആട്സ് ഫെസ്റ്റ് ഡെസ്ട്രാ ....2024 ന് തുടക്കമായി.....

ഓഗസ്റ്റ് 16,17,19 തീയതികളിൽ അഞ്ച് സ്റ്റേജുകളിലായി പ്രോഗ്രാം നടക്കും.....സിനിമ ടീവി ആർട്ടിസ്റ്റ് രതീഷ് വയല കലോത്സവം ഉദ്ഘാടനം ചെയ്തു.. കലാഭവൻ മണിയെ അനുകരിക്കുന്ന നാടൻപാട്ടുകാരനായ രതീഷ് വയല കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ചു.... മുഹമ്മദ് റാഫി സാഹിബിന് അനുസ്മരിച്ച് ജലീൽ കണ്ടത്തിലും ഗാനം ആലപിച്ചു.

     മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു വി.എ നജീബ്, താജുദ്ദീൻ കുന്തീപറമ്പിൽ, കെ.പി ഷെഫീഖ്,പി.എ അബ്ദുൽ ഖാദർ,അനസ്, അബ്ദുൽ റഹ്മാൻ മൗലവി, സഹലത്ത് റാസി എന്നിവർ ആശംസകൾ നേർന്നു.മഹേഷ് സി.ടി നന്ദി പറഞ്ഞു