പൂഞ്ഞാർ.ദേശീയ അധ്യാപക ദിനാചരണം ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു.സ്കൂളിലെത്തിയ അധ്യാപകരെ വിദ്യാർത്ഥികൾ പൂച്ചെണ്ടും മധുരവും നൽകി സ്വീകരിച്ചു.മുൻ പ്രധാന അധ്യാപകൻ ജോൺസൺ ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക ദിന സമ്മേളനത്തിൽ മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു ജോൺസൺ ജോസഫ് അധ്യാപക ദിന സന്ദേശം നൽകി പ്രിൻസിപ്പാൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു. കെ.പി ഷെഫീഖ്,കെ.എം അക്ബർ സ്വലാഹി, മഹേഷ് സി.ടി, ആസ്മി അൻസാരി, കെ.എ സഹലത്ത്,സിജി എന്നിവർ പ്രസംഗിച്ചു
പ്രാദേശികം