പ്രാദേശികം

കൊല്ലം ശൂരനാട് നിന്നും വിങ്ങുന്ന വേദനയുമായി ടീം നന്മക്കൂട്ടത്തെ കാണാന്‍ ഹാറുന്റെ കുടുംബം ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: മൂന്നിലവ് കാടപ്പുഴ വെള്ളച്ചാട്ടം കാണാന്‍ കൊല്ലം ശൂരനാട് സ്വദേശികളായ ഹാറുനും  സുഹൃത്തുകളും കഴിഞ്ഞ ബുധനാഴ്ച്ച എത്തിയിരുന്നു. ദൗര്‍ഭാഗ്യവെച്ചാല്‍ ഹാരിസിന്റെ മകന്‍ ഹാറൂന്‍ വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ അറിഞ്ഞയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല ഉടനെ നന്മക്കൂട്ടം ഓഫീസില്‍ വിവരം ലഭിച്ചയുടനെ തന്നെ ടീം അംഗങ്ങളായ ഹാരിസും അമീറും ആഴമേറിയ വെള്ളക്കെട്ടില്‍ മുങ്ങി ഹാറുന്റെമൃതദേഹം കണ്ടെത്തി.  പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ കുടുംബാങ്ങള്‍ക്ക് കൈമാറുന്നതുവരെ ടീം അംഗമായ സിസിഎം അബ്ദുല്‍ ഖാദറും അവരോടൊപ്പം തന്നെയുണ്ടായിരന്നു. 

വീഡിയോ കാണാം 

https://www.facebook.com/share/v/7kZf85mRLKNLNtpW/?mibextid=GOdwvm

വിങ്ങുന്ന വേദനയുമായി ഹാറുന്റെ കുടുംബാംഗങ്ങളും മറ്റുള്ളവരും ടീ നന്മക്കൂട്ടം നടത്തിയ സാഹസിക പ്രകടനത്തിന് നന്ദി അറിയിക്കന്‍ ഇന്ന് ഓഫീസിലെത്തി. ഞങ്ങളുടെ കുട്ടി മരണപ്പെട്ടു എന്നകേട്ടപ്പോള്‍ തന്നെ സ്വന്തം ജീവനുകള്‍ പണയപ്പെടുത്തി മുന്നിട്ടിറങ്ങിവരെ നേരില്‍ കാണ് നന്ദി അറിയിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നിയത് കൊണ്ടാണ് വേദന മാറും മുമ്പെ എത്തിയതെന്ന് കൊല്ലം ശൂരനാട് നിന്നെത്തിയെ സംഘം പറഞ്ഞു. ടീമിന്റെ വര്‍ത്ത അവരുടെ ഫേയ്‌സ്ബുക്കിലൂടെ കണ്ട്. അവരുടെ പേജ് കയറി നോക്കിയപ്പേഴ്  ഇവരെ പ്രശംസിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ പോര ടീം അംഗങ്ങളെ നേരില്‍ കാണാണ്‍ തന്നെ വന്നതെന്നും ടീം നടത്തിവരുന്ന പ്രവര്‍ത്തിനങ്ങള്‍ക്ക് ഒരു മൊമന്റോയില്‍ മാത്രം ഒതുങ്ങിന്നതല്ല. ഇരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവതമ്പുരാന്‍ എല്ലാവിത അനുഗ്രങ്ങളും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുമാണ് പിതാവ് ഹാരിസ്, ആലുക്ക ശൂരനാട്, ബദര്‍ ശൂരനാട്, സുബൈര്‍ താഴത്ത് ഷെമീര്‍ സാര്‍, സക്കീര്‍ പലവിള, ഷെഫീഖ്, അന്‍സാരി, ലത്തീഫ്, ദിലീപ് തുടങ്ങിയവര്‍ തിരിച്ച് യാത്ര തിരിച്ചത്.  ടീം നന്മക്കൂട്ടം അഗങ്ങളായ അഫ്സല്‍, ജഹനാസ്, റമീസ്, അഷ്റഫ്, സജി, ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് തുടങ്ങിയവര്‍ നാട്ടുകാരോടപ്പെ തിരച്ചലില്‍ പങ്കാളിയായിരുന്നു.