ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ഒരു സർക്കാർ ജോലി നേടി സ്വയം പര്യാപ്തരായി ജീവിക്കുക, സാമ്പത്തിക സാമൂഹിക മേഖലകളിൽ മുന്നേറ്റം നേടി കുടുംബത്തിനും സമൂഹത്തിനും മാതൃകയായി മാറുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് പിഎസ്‌സി കോച്ചിങ്ങിന്റെ ഉദ്ഘാടനം വിമൻ എംപവർമെന്റ് ബ്ലോക്കിൽ പൂർവ്വ വിദ്യാർത്ഥിനിയും അധ്യാപികയുമായ സൈനു കബീർ നിർവ്വഹിച്ചു.എം.ഇ.ടി ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം. കെ. ഫരീദ് അധ്യക്ഷത വഹിച്ചു. പി.ആർ പ്രിജു,ഫെലിക്സാമ്മ ചാക്കോ ,വി റ്റി ഹബീബ് എന്നിവർ സംസാരിച്ചു.മാസത്തിലെ 3 ശനിയാഴ്ചകളിൽ 3 മണിക്കൂറുകൾ വീതം
പി.എസ്.സി ക്ലാസുകൾ പ്രമുഖരായ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.പ്രസ്തുത ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ താഹിറ പി.പി. സ്വാഗതം പറഞ്ഞു