പ്രാദേശികം

ഉരുൾ പൊട്ടൽ: കാരണങ്ങളും ആഘാതങ്ങളും ഐഡിയൽ പബ്ലിക് ലൈബ്രറി പ്രതിമാസ ചർച്ച ഇന്ന്

ഈരാറ്റുപേട്ട: ഐഡിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സമകാലികം എന്ന പേരിൽ നടന്നുവരുന്ന ചർച്ചാ പരിപാടിയുടെ ഭാഗമായി ഉരുൾ പൊട്ടൽ: കാരണങ്ങളും ആഘാതങ്ങളും എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 10) വൈകുന്നേരം ഏഴിന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കോട്ടയം ഗവ. കോളേജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സനൂബ് സലാം ടി.എ വിഷയം അവതരിപ്പിക്കും.