പൂഞ്ഞാർ: ഐ എച്ച് ആർ ഡി എൻജിനീയറിംഗ് കോളേജിൽ ദേശീയ ബഹിരാകാശ ദിനാഘോഷത്തിന് മുന്നോടിയായി "കോസ്മിക് കോൺഫ്ലുവൻസ് " എന്ന ത്രിദിന ശാസ്ത്രമേള സംഘടിപ്പിച്ചു .
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ISRO) സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വിവിധയിനം ശാസ്ത്ര കലാ മത്സരങ്ങളും സെമിനാറും സംഘടിപ്പിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ ചന്ദ്രയാൻ-3 പദ്ധതിയുടെ വിജയം രാജ്യമെങ്ങും സമുചിതമായി ആഘോഷിയ്ക്കുവന്നുള്ള ബഹിരാകാശ വകുപ്പിൻ്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട്, തിരുവനന്തപുരം ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൻ്റെ നേതൃത്ത്വത്തിൽ, പ്രാദേശികമായി നടത്തുന്ന പരിപാടികളുടെ ഭാഗമായാണു എഞ്ചിനീയറിംഗ് കോളേജിലും ഈ മൽസരങ്ങൾ സംഘടിപ്പിയ്ക്കപ്പെട്ടതു. മൽസരത്തിലെ വിജയികൾക്ക് ഐ.എസ്.ആർ.ഒ.യുടെ പ്രത്യേക പുരസ്ക്കാരങ്ങൾ നൽകുന്നതിനോടൊപ്പം, ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ അവബോധവും, താല്പര്യവും ഉണ്ടാക്കുകയെന്നതും ബഹിരാകാശ ദിനാഘോഷങ്ങളുടെ ലക്ഷ്യമാണ്
ചന്ദ്രയാനും മറ്റു ബഹിരകാശ ഗവേഷണ പ്രവർത്തനങ്ങളും വിഷയമാക്കിയുള്ള പോസ്റ്റർ രചന, പ്രബന്ധ രചന, പൃശ്നോത്തരി തുടങ്ങിയ വിവിധ മൽസരങ്ങളും, ആസ്ട്രോഫിസിക് ശാസ്ത്രഗവേഷകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വിഷ്ണു വാസുദേവ് നയിച്ച 'മിഷൻ ചന്ദ്രയാൻ ' എന്ന വിഷയത്തിധിഷ്ഠിതമായ ചർച്ചാ ക്ലാസ്സും പരിപാടികളുടെ ആകർഷണങ്ങളായിരുന്നു. അധ്യാപകരായ നജ്മൽ എ., വിഷ്ണു വേണുക്കുട്ടൻ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. എം. വി. രാജേഷിൻ്റെ മുഖ്യപ്രഭാഷണവും വിജയികൾക്കുള്ള സമ്മാനവിതരണത്തോടും കൂടി സമാപിച്ചു'