പ്രാദേശികം

പൂഞ്ഞാറിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്തിൽ ശുചീകരണം നടത്തി

പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി പഞ്ചായത്ത്‌ ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത്‍കരിക്കുകയും ചെയ്തു.
 ശുചീകരണ പ്രവർത്തനങ്ങൾ  പഞ്ചായത്ത്‌ പ്രസിഡൻ്റ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.