ഈരാറ്റുപേട്ട .നഗരസഭ കഴിഞ്ഞ രണ്ട്മാസത്തെ ചർച്ചകളിലൂടെയും അഭിപ്രായങ്ങളിലൂടെയും നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം വ്യാഴാഴ്ച രാവിലെ 10 ന് എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു .നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു .വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു.
നഗരസഭ കൗൺസിലറന്മാരായ വി.പി.നാസർ ,അനസ് പാറയിൽ ,ലത്തീഫ് കാരയ്ക്കാട്, പി.എം അബ്ദുൽ ഖാദർ ,സുനിൽ കുമാർ, എസ്.കെ.നൗഫൽ, ഷൈമ റസാഖ്, ലീന ജെയിംസ്, റിയാസ് വാഴമറ്റം,ഹബീബ് കപ്പിത്താൻ, എന്നിവർ സംസാരിച്ചു
ഈരാറ്റുപേട്ട ടൗണിൽ സ്ഥാപിച്ചിട്ടുള്ള നീരിക്ഷണ ക്യാമറകളുടെ സ്വുച്ച് ഓൺ കർമ്മം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ എസ് .എച്ച് ഒ സുബ്രമണ്യം നിർവ്വഹിച്ചു.
പ്രധാനപ്പെട്ട 10 പരിഷ്കാരങ്ങളാണ് പരീക്ഷണ അടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് സെപ്തംബർ 27വരെ നടപ്പാക്കുന്നത് എല്ലാ വിധ പ്രശ്നങ്ങളും പരാതികളും പരിഹരിച്ച് എല്ലാവരുമായും വീണ്ടും ചർച്ച ചെയ്ത് വേണമെങ്കിൽ തിരുത്തലുകൾ വരുത്തി ഈ മാസം 28 മുതൽ പൂർണമായും നടപ്പാക്കും.
പരാതികളും നിർദേഷങ്ങളും ഉണ്ടെങ്കിൽ ഈ മാസം 25 ന്ആം മുമ്പ് ചെയർപേഴ്സനെയോ നഗരസഭയിൽ നേരിട്ടോ ഓഫീസിലെ നഗരസഭ മെയിലിലോഅറിയിക്കാവുന്നതാണ് . ഇന്നേ ദിവസം പൂർണമായും നടപ്പിലാക്കാത്തതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുടെ കമൻറ്റുകൾശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. പൊതുജനങ്ങളെ നോട്ടീസ് വഴിയും വാഹന ഉടമകളെയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളെയും പരിഷ്കാരങ്ങൾ അറിയിച്ചിരുന്നതാണ് എന്നാൽ ചിലർ നിർദ്ദേശങ്ങൾ നൽകിയിട്ടും ലംഘിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
എല്ലാകാര്യങ്ങളും ക്യാമറ നിരീക്ഷണത്തിലൂടെ പോലീസ് ഡിപ്പാർട്മെന്റിനെ ചുമതല പെടുത്തിയിട്ടുള്ള കാര്യം അറിയിക്കുന്നു.
ഓണക്കാലം ആയത് കൊണ്ട് തന്നെ പരിഷ്കാര നിയമം 28 മുതൽ പ്രാബല്യ വരുത്തു ന്നതാണ് ഇതിനാവിശ്യമായ സൈൻ ബോർഡുകളും ബാരികേടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് . നടപ്പാത കൈയേറി കച്ചവടം ചെയുന്നവർക്കെല്ലാം തന്നെ നോട്ടീസ് നൽകിയിട്ടുണ്ട് ടി ആളുകൾക്ക് 8 ദിവസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് നൽകാതെ തന്നെ ഫൈൻ അടപ്പിച്ച് നിയമ നടപടി സ്യീകരിക്കുന്നതാണ് .
ബസ്സ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാറനാനി ആർക്കേഡിന് സമീപം എടിഎം മുൻവശത്തു പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തും , തൊടുപുഴ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെട്ടിന് മുന്നിലും, പാലാ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വടക്കേക്കര ഫോർനാസ് ജ്വല്ലറിയ്ക്ക് മുമ്പിൽ പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തുമാണ്.
പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കുരിക്കൽ നഗറിനെ സമീപം പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തും നിർത്തി ആളെ ഇറക്കേണ്ടതാണ്, തൊടുപുഴയിൽ നിന്നും വരുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തു നിർത്തി ആളെ ഇറക്കേണ്ടതും തുടർന്ന് ബസ്സ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കേണ്ടതുമാണ് അതുപോലെ കാഞ്ഞിരപ്പള്ളി നിന്നും വരുന്ന ബസ്സുകൾ സിറ്റിസെന്ററിന്റെ ഭാഗത്തു മാർക്ക് ചെയ്തിരിക്കുന് നഭാഗത്തു നിർത്തി ആളെ ഇറക്കേണ്ടതും തുടർന്ന് ബസ്സ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കേണ്ടതുമാണ് കെ.എസ്.ആർ ടി സി ബസ്സുകൾക്ക് ഉൾപ്പെടെ ഈ നിയമം ബാധകമാണെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.
വീഡിയോ കാണാം https://www.facebook.com/share/v/5ec9xaA8DpLyQRpa/?mibextid=qi2Omg