കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും, മത തീവ്രവാദിക്കെതിരെയും, ഭരണഘടനയും, ജനാധിപത്യവും സംരക്ഷിക്കുന്നതിനും വേണ്ടി പോരാടി വീരമർത്യു വരിച്ച ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണവും പുഷ്പ്പാർച്ചനയും തിടനാട് ടൗണിൽ നടത്തി.
കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി കുര്യൻ തുരുത്തിയിലിൻ്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ DCC മെംബർ വർക്കിച്ചൻവയം പോത്തനാൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വർക്കി സ്കറിയ പൊട്ടംകുളം, KPCC വിചാർ വിഭാഗ് മണ്ഡലം പ്രസിഡൻ്റ് ജോയി പാതാഴ, കുര്യാച്ചൻ ചോങ്കര, ജിമ്മി പരവരാകത്ത്, ബെന്നി കൊല്ലിയിൽ, ബേബിച്ചൻ പരവരാകത്ത്, മോഹനകുമാർ ചവറനാൽ, കെ.വി. കുര്യൻ കരോട്ടുപുള്ളോലിൽ, ബേബി പേണ്ടാനത്ത്, ജോസ് തോട്ടുങ്കൽ, ചാക്കോച്ചൻ തയ്യിൽ, ബീവിച്ചൻ ഉഴുത്തുവാൽ, ജിയോ വി. ജെയിംസൺ വയംപോത്തനാൽ, സതീശൻ ചേലാപറമ്പിൽ, ജോർജുകുട്ടി പുലിക്കുന്നേൽ, ജോർജ് ഇലത്തിക്കൽ, തങ്കമണി മംഗലത്ത്, ജെയിംസ് ആലക്കളത്തിൽ, കുഞ്ഞിപേപ്പ് തടിക്കൽ, കുഞ്ഞ് ദേവസ്വാ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.