പ്രാദേശികം

*ഇൻ്റർ മസ്ജിദ് ഫുട്ബോൾ മത്സരത്തിന് നാളെ തുടക്കം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലെ വിവിധ മസ്ജിദുകളിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇളപ്പുങ്കൽ ദാറുസ്സലാം ജുമാ മസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന ടീം ദാറുസ്സലാം സംഘടിപ്പിക്കുന്ന അണ്ടർ 18 ഇൻ്റർ മസ്ജിദ് ഫുട്ബോൾ ടൂർണമെൻ്റ്  (സെപ്തംബർ 19,20 വ്യാഴം, വെള്ളി) ഇളപ്പുങ്കൽ ദാറുസ്സലാം ഗ്രൗണ്ടിൽ നടക്കും. 

നാളെ രാവിലെ 8.30 ന് അജ്‌മി ഫുഡ്സ് എം.ഡി അബ്ദുൽ ഖാദർ അജ്മി ഫുട്ബോൾ മത്സരം ഉത്ഘാടനം ചെയ്യും. ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, അജ്മി ഫുഡ്സ് മാനേജർ സാദിഖ് റഹീം, ദാറുസ്സലാം മസ്ജിദ് സെക്രട്ടറി താഹിർ പേരകത്തുശ്ശേരിൽ, ട്രഷറർ ജലീൽ പാറയിൽ തുടങ്ങിയവർ സംബന്ധിക്കും.

ഈരാറ്റുപേട്ടയിലെ വിവിധ മസ്ജിദുകളിൽ നിന്നായി 17 ടീമുകളും അറബി കോളേജുകളിൽ നിന്നായി 2 ടീമുകളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച മത്സരം സമാപിക്കും.