പ്രാദേശികം

ഇന്റർ മസ്ജിദ് ഫുട്‌ബോൾ ടൂർണമെന്റ്: അൻസാർ മസ്ജിദ് ജേതാക്കൾ

ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട് സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എ സ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെന്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏ റെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇ ഉപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു.ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇന്റർ മസ്‌ജിദ് ഫുട്ബോൾ ടൂർ ണ്ണമെന്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരത്തിൽ ടീം അൻസാർ മസ്‌ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്‌ജിദ് ഇടകിളമറ്റം റണ്ണേഴ്‌സ് അപ്പായി.