പ്രാദേശികം

*മുസ്‍ലിം ഗേൾസ് സ്കൂളിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർ നമ്മുടെ മുതൽക്കൂട്ട് എന്ന പേരിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. അന്തസ്സോടെയുള്ള വാർദ്ധക്യം എന്നതായിരുന്നു ഈ വർഷത്തെ സന്ദേശവാക്യം മുതിർന്നവരുടെ അനുഭവസമ്പത്തും അവരുടെ സേവനങ്ങളും ഉയർത്തിക്കാട്ടി പുതുതലമുറ അവരെ ആദരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് കൺവീനർ മുഹമ്മദ് ലൈസൽ ക്ലാസ് നയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്കും സഹപ്രവർത്തകർക്കും പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു അധ്യാപകരായ പി ജി ജയൻ, ടി എസ് അനസ്, സി എച്ച് മാഹിൻ ,കെ ശോഭ ,കെ ജി രാജി ,ഷീനി മോൾ പി, അൽഫി നജീബ്, ബീമ സലിം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.