ഈരാറ്റുപേട്ട- തൊടുപുഴ. ഈരാറ്റുപേട്ട - വാഗമൺ റോഡുകളെ ബന്ധിപ്പിച്ച് കൊണ്ട് ഗതാഗത സൗകര്യമുള്ള പുതിയ പാലം നിർമിക്കുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജനകീയ കൺവെൻഷൻ ചേർന്നു.വെള്ളിയാഴ്ചകാരക്കാട് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ പുഴയുടെ ഇരുകരയിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൊടുപുഴ ഭാഗത്ത് നിന്ന് വാഗമണിലേക്ക് എത്തുന്നവർക്ക് ടൗൺ ചുറ്റാതെ എത്താനുള്ള എളുപ്പവഴിയായി ഭാവിയിൽ ഈ പാലവും അപ്രോച്ച് റോഡും മാറുമെന്ന് എം.എൽ.എ പറഞ്ഞു.കൂടുതൽ ജനങ്ങൾ തിങ്ങിപാർക്കുന്ന
ഇളപ്പുങ്കൽ - കാരക്കാട് പ്രദേശത്തിനും ഇത് വികസനം കൊണ്ടുവരും. നിലവിലുള്ള റോഡിൻ്റെ വീതി എട്ട് മീറ്ററാക്കി മാറ്റി പി.ഡബ്ല്യു.ഡി റോഡ് ആക്കി മാറ്റുന്നതിനുള്ള നീക്കം നടത്തുമെന്ന് നഗരസഭാ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്യാസ്, ഹാഷിർ നദ് വി എന്നിവർ സംസാരിച്ചു.കെ എ മുഹമ്മദ്, അഷറഫ് ചെയർമാനായും സെയ്തുമുഹമ്മദ് വെള്ളൂപറമ്പിൽ കൺവീനായും ജോയിൻ്റ് കൺവീനർമാരായി സുനിൽകുമാർ, റഷീദ്, പരിക്കൊച്ച് മോനി, കെ.എൻ. ഹുസൈൻ, വൈസ് ചെയർമാൻമാരായി പി.ഇ മുഹമ്മദ് സക്കീർ, അബ്ദുൽ ലത്തീഫ്, യൂസഫ് ഹിബ, സുലൈമാൻ, എസ്.കെ നൗഫൽ, ആനന്ദ് തലപ്പലം, തുടങ്ങി 25 അംഗ വർക്കിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.