പ്രാദേശികം

കരീം സാഹിബ് ഈരാറ്റുപേട്ടയുടെ വികസനത്തിന് നിർണായക പങ്ക് വഹിച്ചു

ഈരാറ്റുപേട്ട . വി. എം. എ കരീം സാഹിബ് ഈരാറ്റുപേട്ടയുടെ വികസനത്തിന് നിർണായക പങ്ക് വഹിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ എ പറഞ്ഞു. 

നടയ്ക്കൽ ബറക്കാത്ത് ഓഡിറ്റോറിയത്തിൽ നടന്ന കരീം സാഹിബ് ഫൗണ്ടേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോൾ വി.എം.എ.കരീം സാഹിബ് ഈരാറ്റുപേട്ടയുടെ ഭാവി വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് എം.എൽ.എ. തുടർന്ന് പറഞ്ഞു

 അഡ്വ. വി. എം. എ. കരീം സാഹിബിൻ്റെ സ്മരണ നിലനിർത്തുന്നതിന് രൂപീകരിച്ച കരീം സാഹിബ് ഫൗണ്ടേഷൻ്റെ പ്രഖ്യാപനവും ഈരാറ്റുപേട്ടയുടെ കനക മുദ്ര എന്ന പേരിൽ ജാഫർ കെ.എം. രചിച്ച പുസ്തകത്തിൻ്റെ പ്രകാശനവും കെ.എ.മുഹമ്മദ് അഷറഫിന് നൽകി മുൻ എം.എൽ.എ ടി എ അഹമ്മദ് കബീർ നിർവ്വഹിച്ചു.

നടയ്ക്കൽ ബറക്കാത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഹാജി പി.എസ്.എം നൗഫൽ അധ്യക്ഷത വഹിച്ചു

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ.വി.പി.നാസർ സ്വാഗതം പറഞ്ഞു .ഫൗണ്ടേഷൻ രക്ഷാധികാരിയും ഇടുക്കി ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറുമായ കെ.എം.എ ഷുക്കൂർ ആമുഖ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി.എം. മുഹ്സിൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ.ജനറൽ സെക്രട്ടറി അഡ്വ.റഫീഖ് മ ണിമല, നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, പി.ഇ.മുഹമ്മദ് സക്കീർ ,മുഹമ്മദ് നദീർ മൗലവി, സുബൈർ മൗലവി, എ.എം.എ ഖാദർ ,പി.എച്ച്.നൗഷാദ്, വി.എം.സിറാജ്, എം.ജി.ശേഖരൻ, പ്രൊഫ.എം.കെ.ഫരീദ്, അഡ്വ.മുഹമ്മദ് യൂസഫ്, അഡ്വ .പീരു മുഹമ്മദ് ഖാൻ ,കെ.കെ.സാദിഖ്, സഫീർ കുരുവനാൽ ,പി.എ.ഹാഷിം, അഡ്വ.വി.എൻ ശശിധരൻ, കെ.എ. മാഹിൻ, അഡ്വ.ജയിംസ് വലിയ വീട്ടിൽ, നിഷാദ് നടയ്ക്കൽ, റസീം മുതുകാട്ടിൽ, എസ്.എം. ഷരീഫ്, എം.പി.സലീം സി.പി. ബാസിത്, വി.പി.മജീദ്, സി.കെ.ബഷീർ, റാസി ചെറിയ വല്ലം, കെ.എ.മുഹമ്മദ് ഹാഷിം,റഫീഖ് പട്ടരു പറമ്പിൽ ,ഒ.എ.ഹാരിസ്‌, ഷെനീർ മഠത്തിൽ, വി.റ്റി.ഹബീബ് എന്നിവർ സംസാരിച്ചു .കാഥികൻ വി.എം.എ.സലാം കരീം സാഹിബിനെ കുറിച്ചുള്ള ഗാനം ആലപിച്ചു.