ഈരാറ്റുപേട്ട .ആധുനിക ഈരാറ്റുപേട്ടയുടെ ശില്‌പി യും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായഎന്ന അഡ്വ. വി. എം. എ. കരീം സാഹിബ് നിന്ന് വേർപിരിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുകയാണ്.ഈരാറ്റുപേട്ടയുടെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി ഒരു മെഴുകുതിരി നാളം പോലെ വെളിച്ചം ചൊരിഞ്ഞ് എരിഞ്ഞുതീർന്ന കരീം സാഹിബിനോട് ഈ നാടിനും വലിയ കടപ്പാടുകളുണ്ട്.അദ്ദേഹത്തിന്റെ സ്‌മരണകൾ നിലനിർത്തുന്നതിൽ വലിയ പങ്കുവഹി ക്കാൻ ഈരാറ്റുപേട്ടയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനൊരു പരിഹാരം എന്നോണം ഇന്ന് വ്യാഴം വൈകുന്നേരം 630 ന് നടയ്ക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് കരീം സാഹിബ് അനുസ്‌മരണ സെമിനാറും കരീം സാഹിബ് ഫൗണ്ടേഷൻ പ്രഖ്യാപനവും ചരിത്രകാരനായ കെ. എം. ജാഫർ എഴുതിയ ഈരാറ്റുപേട്ടയുടെ കനക മുദ്ര എന്ന കരീം സാഹിബിൻ്റെ ജീവചരിത്ര പ്രകാശനവും നടക്കുമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി.എ.ഹാഷിം പുളിക്കീൽ, ജനറൽ സെക്രട്ടറി അഡ്വ.വി.പി.നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കരീം സാഹിബ് ഫൗണ്ടേഷൻ ചെയർമാൻ ഹാജി പി.എസ്.എം നൗഫൽ അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം.പി., മുൻ എം.എൽ.എ. ടി. എ. അഹമ്മദ് കബീർ, ആന്റോ ആൻറണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കെ.എം.എ ഷുക്കൂർ, അസീസ് ബഡായിൽ ,സു ഹുറ അബ്ദുൽ ഖാദർ ,അഡ്വ.വി എം.മുഹമ്മദ് ഇല്ല്യാസ് തുടങ്ങിയവർ സംസാരിക്കും
വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി പി.എം.മുഹ്സിൻ, ഗ്രന്ഥകാരൻ കെ.എം. ജാഫറും ട്രഷറർ വി.ടി ഹബീബും പങ്കെടുത്തു.