പ്രാദേശികം

കേരള കോൺഗ്രസ് (എം) ജനകീയ യാത്ര ഇന്ന് പിണ്ണാക്കനാട്ട് ആരംഭിക്കും

ഈരാറ്റുപേട്ട : വന്യജീവി ആക്രമണങ്ങൾ തടയാൻ 1972- ലെ കേന്ദ്ര വനം-വന്യജീവി നിയമംഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ജനകീയ യാത്ര നടത്തും. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. യുടെയും, പാർട്ടി എം.എൽ.എ. മാരുടെയും നേതൃത്വത്തിൽ 27 ന് ഡൽഹിയിൽ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജനകീയ യാത്ര. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു നേതൃത്വം നൽകും.

ഇന്ന് വെള്ളി 2.30 ന് പിണ്ണാക്കനാട് ജംഗഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ജോസ്. കെ. മാണി എം.പി. ജാഥാക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തിടനാട്, ഈരാറ്റുപേട്ട, തീക്കോയി, പനച്ചിപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി പൂഞ്ഞാർ ടൗണിൽ സമാപിക്കും. സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും..

15 ന് കുട്ടിക്കലിൽ യാത്ര ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പാറത്തോട്, മുണ്ടക്കയം, പുഞ്ചവയൽ, പുലിക്കുന്ന്, ഏരുമേലി ടൗൺ, മുക്കൂട്ടുതറ, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കുഴിമാവ്, കോരുത്തോട് ടൗൺ, കോരുത്തോട് പള്ളിപ്പടി എന്നിവിടങ്ങളിലെ പര്യടന ത്തിനുശേഷം മടുക്കയിൽ സമാപിക്കും. സമാപനസമ്മേളനം അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും