ഈരാറ്റുപേട്ട: കേരളാമുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന മഹല്ല് നേതൃ സംഗമം 17 ന് ശനിയാഴ്ച കൊല്ലം യൂനുസ് കൺവൻഷൻ സെൻറററിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടക്കും.
കടയ്കൽ അബ്ദുൽ അസീസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ എൻ കെ. പ്രേമചന്ദ്രൻ എം. പി. സംഗമം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ വിവിധ മസ്ജിദ് ജമാഅത്ത് കമ്മറ്റി പ്രതിനിധികളായ 1500 പേർ പങ്കെടുക്കുന്നതാണ്. ജമാഅത്ത് ഫെഡറേഷൻ ലീഗൽ ഫോറം ചെയർമാൻ റ്റി.പി.എം . ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിക്കുന്ന നിയമവിദഗ്ധരുടെയും വിവിധമേഖലകളിൽ വൈദഗ്ധ്യംനേടിയ പ്രൊഫഷണലുകളുടെയും പ്രത്യേക സമ്മേളനം ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം ഉദ്ഘാടനംചെയ്യും.
പ്രശസ്ത വ്യക്തിവികസന പരീശീലകൻ ഡോ. സുലൈമാൻ മേൽപത്തൂർ മഹല്ല് ശാക്തീകരണവും മസ്ജിദ് പരിപാലനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജനകീയ പ്രതിരോധത്തിലൂടെ കേന്ദ്രസർക്കാർ നയംതിരുത്തിക്കുന്നതിന്ന് ആവശ്യമായ കർമ്മ പരിപാടികൾ യോഗം ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പറഞ്ഞു.
സമാപന സമ്മേളനം തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി ഉദ്ഘാടനം ചെയ്യും