ഈരാറ്റുപേട്ട : ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിലാണ് വർക് ഷോപ്പ്. ഇമാമീങ്ങൾ, മദ്രസാധ്യാപകർ തുടങ്ങി മത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വർക് ഷോപ്പിൽ പങ്കെടുക്കുന്നത്.
വ്യാഴാഴ്ച രാവിലെ 9.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം അലി മൗലവി വർക് ഷോപ്പ് ഉൽഘാടനം ചെയ്യും. ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഫൽ മൗലവി അധ്യക്ഷത വഹിക്കും. സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറയും. തുടർന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.കെ എടത്തനാട്ടുകര വിഷയം അവതരിപ്പിക്കും.രണ്ടാം സെഷനിൽ സംവാദകനും പ്രമുഖ പണ്ഡിതനുമായ ശുഐബുൽ ഹൈതമി സംസാരിക്കും. സമാപന സെഷനിൽ നൈനാർ ജുമാ മസ്ജിദ് ഇമാം അഷ്റഫ് മൗലവി അൽ കൗസരി, മുഹിയിദ്ദീൻ പള്ളി ഇമാം വി.പി സുബൈർ മൗലവി, മുഹമ്മദ് നദീർ മൗലവി, മസ്ജിദുൽ ഹുദ ഇമാം മുഹമ്മദ് ഉനൈസ് മൗലവി മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി എന്നിവർ പങ്കെടുക്കും.വർക് ഷോപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതു പ്രവർത്തകർ എന്നിവർക്കായി തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു