പ്രാദേശികം

കരുണ അഭയ കേന്ദ്രത്തിൽ ലൈബ്രറിയും ബാഡ്മിന്റൺ കോർട്ടുകളും ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: വെട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന കരുണ അഭയ കേന്ദ്രത്തോടനുബന്ധിച്ച് അന്തേവാസികളുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് ലൈബ്രറിയും ബാഡ്മിന്റൺ കോർട്ടും ഉദ്ഘാടനം ചെയ്തു. 
രണ്ട് ബാഡ്മിന്റൻ കോർട്ടുകളുടെ ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ പുത്തൻ പള്ളി മഹല്ല് പ്രസിഡന്റും കരുണ ഡവലപ്പ്‌മെന്റ് കമ്മറ്റി മെമ്പറും ബാഡ്മിൻ താരവുമായ സാലി നടുവിലേടത്ത് ഉദ്ഘാടനം ചെയ്തു. 
ലൈബ്രറിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക് ലൈബ്രറി സ്ഥാപക ചെയർമാൻ അഡ്വ. പീർ മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. 
  
കരുണ ചെയർമാൻ എൻ.എ.എം. ഹാറൂൺ അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് എസ്.എഫ് ജബ്ബാർ, അമാൻ മസ്ജിദ് ഇമാം ഹാഷിർ നദ്‌വി, അബ്ദുൽ ഖാദർ കണ്ടത്തിൽ (അജ്മി ഫുഡ്‌സ്), യൂസുഫ ഹിബ, അമീൻ പിട്ടയിൽ, സാദിഖ് റഹീം, അജ്മൽ പാറനാനി തുടങ്ങിയവർ സംസാരിച്ചു
കരുണ സെക്രട്ടറി വി.പി. ശരീഫ് സ്വാഗതവും മാനേജർ കെ.പി. ബഷീർ നന്ദിയും പറഞ്ഞു.