ഈരാറ്റുപേട്ട .മാർക്കറ്റ് റോഡിൽ വച്ച് ഒരു പവൻ തൂക്കമുള്ള തീക്കോയി സ്വദേശിനിയായ ജയമോളുടെ സ്വർണ്ണ കൊലുസ് നഷ്ടപ്പെട്ടു. മാർക്കറ്റ് റോഡിലെ വ്യാപാരിയായ നടയ്ക്കൽ കാട്ടാമല അബ്ദുൾ ലത്തീഫിന് സ്ഥാപനത്തിന് മുന്നിൽ നിന്ന് കൊലുസ് ലഭിക്കുകയും ചെയ്തു. അദ്ദേഹം അത് ഈരാറ്റുപേട്ട പോലീസിന് കൈമാറുകയും ചെയ്തു
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പി ആർ ഒ. രാധാകൃഷ്ണൻ എസ് ഐ, എഎസ് ഐ തങ്കമ്മ, എഎസ് ഐ രമ, എസ് സി പി ഓ ഷാജി ചാക്കോ എന്നിവരുടെ സാന്നിധ്യത്തിൽ കൊലുസ് ലത്തീഫ് ജയമോൾക്ക് പിന്നീട് കൈമാറുകയും ചെയ്തു.