ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കൽ മഴവിൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
നടക്കൽ-കുഴിവേലി റോഡിൽ ഗൈഡൻസ് സ്‌കൂൾ വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടത്തി.
പ്രസി മുഹമ്മദ് ആരിഫ്, ജനറൽ സെക്രട്ടറി വി.ടി. ഹബീബ്, ട്രഷറർ കെ.കെ. സാദിഖ് മറ്റക്കൊമ്പനാൽ, അഡ്വ. വി.പി. നാസർ, റഷീദ് എലവുങ്കൽ, ജാമിർ വെട്ടിക്കൽ , താജുദ്ദീൻ പട്ടരുപറമ്പിൽ, നാസർ കുന്നപ്പള്ളിൽ, ഷൈജു കുഴിവേലി, ഷബീർ കുന്നപ്പള്ളി, ഷഫീഖ് പഴയമ്പള്ളിൽ, ഷെരീഫ് വെള്ളൂപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.