പ്രാദേശികം

മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, ഇനിയും ekyc പുതുക്കാൻ സാധിക്കാതിരുന്ന അംഗങ്ങൾക്ക് ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് നടത്തുന്നതിന്, 20.10.24 തീയതി ഞാറാഴ്ച (ഇന്ന്) രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കുറവിലങ്ങാട് പഞ്ചായത്ത് ഹാളിലും  ഈരാറ്റുപേട്ട നടക്കലിലുള്ള 1527330-ാം നമ്പർ റേഷൻ കടയിലും, സംവിധാനം ഒരുക്കുന്നതാണ്. മേൽ വിഭാഗങ്ങളിലുള്ള റേഷൻ ഉപഭോക്താക്കൾ മേൽ സവിധാനം പരമാവധി ഉപയോഗിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു