ഈരാറ്റുപേട്ട: യു.എൻ ഡേ ആയ ഒക്ടോബർ 24 ന് ഈരാററുപേട്ട എം.ഇ.എസ് കോളജിൽ ക്വിസ് ക്ലബ്ബും എൻ.എസ്.എസും ചേർന്ന് നടത്തിയ UN Quiz ൽ ദേവിക വിജയൻ , ഫാത്തിമ തസ്നീ ടീം ഒന്നാം സ്ഥാനവും നിഷാന അനസ് , സ്വാതി സാജു ടീം രണ്ടാം സ്ഥാനവും നേടി. പ്രിൻസിപ്പൽ പ്രൊഫ എ.എം. റഷീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ സൈഫാന മോൾ വി.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ്‍മി സുഹാന, റസിയ യൂസഫ്, കോമേഴ്സ് വിഭാഗം മേധാവി രജിത പി.യു എന്നിവർ സംസാരിച്ചു.