പ്രാദേശികം

എം ഇ എസ് കോളജിന് ഹരിത പുരസ്കാരം.

എം ഇ എസ് കോളജ് നടത്തിവരുന്ന ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് എ+  ഗ്രേഡോടെയാണ് എം.ഇ എസ് കോളജിന് പുരസ്കാരം ലഭിച്ചത്. തിടനാട് പഞ്ചായത്താണ് ഹരിത കേരള മിഷൻ്റെ പുരസ്കാരം എം ഇ എസ് കോളജിന് നൽകിയത് .പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് തിടനാട് പഞ്ചായത്ത് പ്രസിഡൻറ് സ്കറിയയിൽ നിന്ന് പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ് മി സുഹാന, റസിയ യൂസുഫ്, കോളജ് ഓഫീസ് സൂപ്രണ്ട് രാജി പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു.