ഈരാറ്റുപേട്ട : പ്രവാചകന്റെ ജന്മദിനമായ റബീഉൽ അവ്വൽ ആഘോഷത്തിന്റെ മാസം ആണെന്നും പ്രവാചക പ്രകീർത്തനങ്ങളുടെ സാന്നിധ്യം കൊണ്ട് മനസ്സ് നിറക്കണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് .ജെ .എം ജില്ലാ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു
വയനാട്ടി'ലെ ദുരന്തം അനുഭവിക്കുന്നവരെ നമ്മോട് ചേർത്ത് നിർത്തണമെന്നും അതോടൊപ്പം മീലാദ് നബി ആഘോഷം വിപുലമായി ആഘോഷിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു
ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ എഫ് എം റഫീഖ് അഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു എസ് ജെ എം സംസ്ഥാന ഉപാധ്യക്ഷൻ നുജൂമുദ്ദീൻ അ മാതി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ലിയാഖത്ത് സഖാഫി മുണ്ടക്കയം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ത്വാഹാ മുസ്‌ലിയാർ ചങ്ങനാശ്ശേരി,സ അദ് അൽഘാസിമി,ഷിയാസ് അംജദി, അബ്ദുറഹ്‌മാൻ സഖാഫി, അബ്ദുസ്സലാം ബാഖവി,പിഎം അനസ് മദനി, അജ്നാസ് സഖാഫി,അലിമുസ്‌ലിയാർ കുമളി, ഷാജഹാൻ സഖാഫിസംസാരിച്ചു
പ്രാദേശികം