പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിൽ

ഈരാറ്റുപേട്ട: ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾ ഒടുവിൽ ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെത്തി. ഇക്കഴിഞ്ഞ ദിവസംപൂഞ്ഞാർ എം.എൽ.എ. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കലക്ടർ
ജോൺ വി.സാമുവൽ , ജില്ലാ പോലീസ്‌ മേധാവി ഷാഹുൽ ഹമിദ്എന്നിവർ സ്ഥലം സന്ദർശിച്ച് തർക്കത്തിന് പരിഹാരമാക്കുകയായിരുന്നു.മിനിസിവിൽ ഇല്ലാത്ത ഏകനിയോജകമണ്ഡലമായ പൂഞ്ഞാറിൽ 2022 ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കുകയും ഈരാറ്റുപേട്ട പോലീസ്‌സ്റ്റേഷന്റെ കൈവശമിരിക്കുന്ന രണ്ടേമുക്കാൽ ഏക്കർ സർക്കാർ പുറംമ്പോക്ക് ഭൂമി യിൽനിന്നും സിവിൽ സ്റേറഷന് ആവശ്യമായസ്ഥലത്തിന് റവന്യൂ വകുപ്പുമായി ബന്ധപ്പെടുകയുംഎന്നാൽഅന്നത്തെ കോട്ടയം ജില്ലാപോലീസ് മേധാവി 

ഈരാറ്റുപേട്ടയിൽ മതസ്പർദ്ദ ,ക്രമസമാധാനം, ഭീകരപ്രവർത്തനം എന്നീ വയിൽ അധിക കേസുകൾ  നിലനിൽക്കുന്നതായും അതുകൊണ്ട്  പ്രസ്തുത സർക്കാർ ഭൂമിയിൽ തീവ്രവാദ വിരുദ്ധട്രൈയിനിoഗ് കേന്ദ്രം നിർമ്മിക്കണമെന്നുള്ള റിപ്പോർട്ട്നൽകിയത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുംവഴി തെളിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസുകളുടെ എണ്ണവും കേസ് നമ്പരും ചോദിച്ചു കൊണ്ട് നിരവധി വിവരാവകാശ  പ്രവർത്തകർ വിവരാവകാശ അപേക്ഷകൾ പൊലീസ് വകുപ്പിന് നൽകിയെങ്കിലും ഇതുവരെയും അപേക്ഷകർക്ക് മറുപടി ലഭിയിട്ടില്ല.പുഞ്ഞാർഎം.എൽ.എ.യുടെ  ഇടപെടലിന്‌ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 4 ന് മുഖ്യമന്ത്രിപിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത റവന്യൂ, ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്മാരുടെയോഗത്തിൽ 50 സെന്റ് സ്ഥലംഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കണമെന്ന് റവന്യൂ .

വകുപ്പിന് നിർദ്ദേശം നൽകുകയുണ്ടായി. തുടർന്ന് സ്ഥല നിർണ്ണയം സംബന്ധിച്ച് ചില തർക്കങ്ങൾ .പോലീസ് വകുപ്പ് ഉന്നയിച്ചതിനെ തുടർന്ന് നിലനിന്നതിനെ ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇക്കഴിഞ്ഞദിവസം  പൊലീസ് സ്റ്റേഷന് സമീപത്തെ സർക്കാർ സ്ഥലം സന്ദർശിച്ച് തർക്കം പരിഹരിക്കുകയായിരുന്നു.തുടർന്ന്  ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പി ന് മിനി സിവിൽ കെട്ടിടം സംബന്ധിച്ച്സ്കെച്ചും പ്ലാനും തയ്യാറാക്കാൻ നിർദ്ദേശം  നൽകി.എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ,ഈരാറ്റുപേട്ട മുനിസിപ്പൽചെയർ പേഴസൻ സുഹുറഅബ്ദുൽ ഖാദർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾതോമസ്, അഡിഷനൽ എസ്.പി.വിനോദ് കുമാർപാലാ ഡി.വൈ.എസ്.പി. സദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.