പ്രാദേശികം

നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡ് തകർന്നു

ഈരാറ്റുപേട്ട: ഒരു പ്രദേശനിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ റീടാറിംഗിന് തുക അനുവദിച്ച്‌ റീടാറിംഗ് നടത്തിയ നടയ്ക്കൽ - കൊട്ടുകാപ്പള്ളി റോഡിന്റ ഇപ്പോഴത്തെ അവസ്ഥ പരമദയ നീയം ടാറിംഗ് നടത്തി ഒരു മാസം തികയുന്നതിന് മുമ്പെ റോഡ് തകർന്നു തുടങ്ങിക്കഴിഞ്ഞു .ഒരു വർഷം കഴിഞ്ഞതിന്‌ ശേഷം ഈ റോഡ്  മിക്കയിടങ്ങളിൽ തകർന്ന് തരിപ്പണമായി ക്കഴിഞ്ഞു.പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതുംഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും - പൂ
ഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ നടയ്ക്കൽ അയ്യപ്പൻ റോഡ് ഒന്നരകിലോമീറ്ററോളം ദൈർഘ്യം ഉണ്ട് എന്നാൽ അര കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 - വാർഡുകളിൽ കൂടി കടന്നുപോകുന്ന

നടയ്ക്കൽ - കൊട്ടുകാപ്പള്ളി ഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനെ തുടർന്ന്  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റീടാറിംഗ് പണികൾ നടത്തിയത്. എന്നാൽ റോഡ് സുരക്ഷിതമായിക്കിടക്കുന്നതിനായി  'ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ  സാമ്പത്തികസഹായം കൊണ്ട് ഈ റോഡിന് ഓടകൾ നിർമ്മിച്ചും  നാട്ടുകാരുടെ സഹായത്തോടെ റോഡിന് വീതി കൂട്ടുകയും ചെയ്തിരുന്നു. റോഡ് തകർന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം  നിലവിലുണ്ട്. ടാറിംഗിലെ അപാകതയാണ് റോഡ് മാസങ്ങൾക്ക് മുമ്പെ തകരാൻ കാരണമെന്ന്നാട്ടുകാർ ആരോപിക്കുന്നു. റോഡു നിർമ്മാണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.