പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നാട്ടറിവ് ദിനം ആചരിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയ ദിനത്തോടനുബന്ധിച്ച് നാട്ടറിവ് ദിനം ആചരിച്ചു.
വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നാടൻ വിഭവങ്ങൾ കൊണ്ട് പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.
പുതുതലമുറയ്ക്ക് അന്യമായതും നമ്മുടെ നാട്ടിലും പരിസരത്തും ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗപ്പെടുത്തി രുചികരമായ ഭക്ഷ്യ പദാർത്ഥങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചത്.
നാടൻ ഔഷധസസ്യങ്ങളെയും വിദ്യാർത്ഥികൾ പരിചയപ്പെടുത്തി. മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തിയിരുന്ന ചില വസ്തുക്കളും കുട്ടികൾ പ്രദർശിപ്പിച്ചു. അധ്യാപകരായ കെ എസ്  ഷരീഫ് ,പ്രീത മോഹനൻ, മുഹമ്മദ് ലൈസൽ, ഒ എൻ ശൈലജ കെ എം സുമി , ടി എസ് അനസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി