പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് പുതിയ ബസുകൾ അനുവദിച്ചില്ല. പ്രതിഷേധം വ്യാപകം.

ഈരാറ്റുപേട്ട :സുരക്ഷിത യാത്രയ്ക്കായി കോട്ടയം ജില്ലയിലേക്ക് പുതുതായി അനുവദിക്കുന്ന 39 കെ.എസ്.ആർ ടി സി ബസുകളിൽ   ഒന്നു പോലും ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം.കഴിഞ്ഞ എട്ട് വർഷമായി ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ഒരു പുതിയ ബസു പോലും അനുവദിച്ചിട്ടില്ലായെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുതുതായി പാലാ ഡിപ്പോയ്ക്ക് 14 ബസും എരുമേലിക്ക് 8 ബസും കോട്ടയത്തിന് 8 ബസും പൊൻകുന്നത്തിന് 2 ബസും ചങ്ങനാശേരിക്ക് 6 ബസും വൈക്കത്തിന് 1 ബസുമാണ് അനുവദിച്ചിട്ടുള്ളത്.

ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ അധികൃതർ അവഗണിക്കുന്നതായി വർഷങ്ങളായുള്ളആക്ഷപമാണ്. .ദിവസം 51 സർവീസുകളാണ് ഇവിടെ നിന്ന് മുമ്പ് സർവ്വീസ് നടത്തിയിരുന്നത്. ഇപ്പോൾ 30 സർവ്വീ സുകളായി ചുരുങ്ങി .കൊവിഡ് മറവിൽ 20 ഓളംബസുകൾ മറ്റുഡിപ്പോകളിലേക്ക് കൊണ്ടുപോയി. പിന്നിട് പകരം ലഭിച്ചത് പഴയ ബസുകളാണ്.ഈ ബസുകൾ മലയോര മേഖലയിലേക്ക് സർവീസ് നടത്തുവാൻ പര്യാപ്തമല്ല.
പഴക്കം ചെന്ന ബസുകളും ബസുകളുടെ കുറവും
പൊതുഗതാഗത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി.
ഇത് ഡിപ്പോയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു.

വാഗമൺ,കോട്ടയം, എർണാകുളം,ആലപ്പുഴ തിരുവനന്തപുരം ,കോഴിക്കോട്, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളായ തലനാട്, മുണ്ടക്കയം, അടിവാരം  ചേന്നാട് എന്നീ സർവ്വീസുകളും പലതും മുടങ്ങുന്നു. 

ബസ്സുകളുടെ കുറവ് കാരണംകെ.എസ്.ആർ.ടി.സി മാത്രം സർവ്വീസ് നടത്തുന്ന കോട്ടയം - ഈരാറ്റുപേട്ട ദേശസാൽകൃത റൂട്ടിൽ ഇപ്പോൾകടുത്ത യാത്രാക്ലേശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം കളക്ടറേറ്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മെഡിക്കൽ കോളേജിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇത് ദുരിതമാണ് സമ്മാനിക്കുന്നത്. 

അതു കൊണ്ട് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ആവശ്യത്തിന്  പുതിയ ബസുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.