പ്രാദേശികം

പുതിയ ഗതാഗത പരിഷ്ക്കാരം ഫലപ്രദം - വ്യാപാരികൾ

ഈരാറ്റുപേട്ട - നഗരത്തിലെ പുതിയ ഗതാഗത പരിഷ്ക്കാരത്തിന് പൂർണ്ണ പിന്തുണയുമായി വടക്കേക്കരയിലെ വ്യാപാരികൾ . ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് പുതിയ നടപടികൾ പരിഹാരമായെന്നും ഇതു തുടരണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന് വ്യാപാരികൾ ഭീമഹർജി സമർപ്പിച്ചു. പുതിയ പരിഷ്ക്കാരം വന്നതു മുതൽ നഗരത്തിന്റെ എല്ലാ വാണിജ്യ മേഖലകളിലും ജനങ്ങളെത്തുകയും അതുവഴി കച്ചവടത്തിന് ഉണർവ്വും ഉണ്ടായിട്ടുണ്ട്. ഗതാഗത ക്കുരുക്ക് മാറിയതിനാൽ ജനങ്ങൾക്ക് സ്വസ്ഥമായി കച്ചവട സ്ഥാപനങ്ങളിൽ വരുവാൻ കഴിയുന്നുമുണ്ട്. അനധികൃത ബസ് നിർത്തൽ ഉണ്ടായിരുന്ന സെൻട്രൽ ജംഗ്ഷനിലെ പാലാ സ്റ്റോപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും കൂടുതൽ പോലിസിനെ നിയോഗിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പട്ടു. എല്ലാ മേഖലയിലേയും ജനങ്ങളേയും വ്യാപാരികളേയും ഒന്നായിക്കണ്ട് ഗതാഗത പരിഷ്ക്കാരം നടത്തിയ നഗരസഭാ സമിതിക്കും ട്രാഫിക്ക് കമ്മിറ്റിക്കും ഐക്യദാർഡ്യം വ്യാപാരികൾ അറിയിച്ചു.ഈരാറ്റുപേട്ടയിലെ പുതിയ ഗതാഗത പരിഷ്ക്കാരം തുടരണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഭീമ ഹർജി നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദറിന് വടക്കേക്കരയിലെ വ്യാപാരികൾ നൽകുന്നു. ഔസേപ്പച്ചൻ വയം പോത്തനാൽ, ഷാനവാസ് പാലയംപറമ്പിൽ , തയ്യിബ് മാങ്കുഴക്കൽ, നവാസ് പൊന്തനാൽ, മുഹ്സിൻ എന്നിവർ സമീപം