ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ മെയ് 16, 17, 18 തീയതികളിൽ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് 56 വിദ്യാർത്ഥികളെ അടിമാലി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ എത്തിച്ച് ത്രിദ്വന അവധികാല പഠനോത്സവം നടത്തുകയാണ്.
ഹരിത കേരളം മിഷൻ ഇതിന്റെ പ്രഥമിക റൗണ്ട് ആയി നടത്തുന്ന മെഗാ ക്വിസ് മത്സരം ഇന്ന് കേരളത്തിലെ എല്ല ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന മെഗാ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഉത്ഘാടനം ചെയ്തു.
ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശ്രീ. വിഷ്ണു പ്രസാദ് സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുത്തത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ ആയിരുന്നു.
പേർ മത്സരത്തിൽ പങ്കെടുത്തു. വിദ്യ കിരണം മിഷൻ ബ്ലോക്ക് കോഡിനേറ്റർ ശ്രീ. ജെസ്സി ആയിരുന്നു ക്വിസ് മാസ്റ്റർ. മത്സരത്തിന് ഒടുവിൽ 4 വിദ്യാർത്ഥികളെ വിജയികളായി തിരഞ്ഞെടുത്തു.1st.ലക്ഷ്മി ശ്യാം – നവ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂന്നിലവ്, 2nd. നദ ഫാത്തിമ – എസ് ജി എം യുപി എസ്, ഓലനങ്ങാട് 3rd. ജീവൻ ജോയറ്റ് – എ,സ് ജെ യു പി എസ്, മണിയംകുന്ന്, 4th. ജോഹൻ അനീഷ് – സെന്റ് ആന്റണീസ് യു പി എസ് ഇടമറുക് എന്നിവർ യഥാക്രമം 4 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ബ്ലോക്ക് ശ്രീമതി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് RGSA ശ്രീമതി. സുചിത മെഗാ ക്വിസ് മത്സരത്തിന് കൃതജ്ഞത പറഞ്ഞ് സംസാരിച്ചു.ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാർ, കുടുംബ ശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഫൗസിയ, കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷണിലെ വിദ്യാർത്ഥികൾ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ മെഗാ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.