ഈരാറ്റുപേട്ട : ലോക വിനോദസഞ്ചാര ദിനാചരണത്തിൻന്റെ ഭാഗമായി കോളജിലെ വിദ്യാർത്ഥികൾക്കായി ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ എൻ എസ് എസ് യൂണിറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തി. "ഈരാറ്റുപേട്ടക്ക് ചുറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ" എന്നതായിരുന്നു വിഷയം . അയ്യമ്പാറ, വാഗമൺ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോകളാണ് സമ്മാനാർഹമായത്. മത്സരത്തിൽ അലിഫ് ബൈജു, ഹബീബ് ഷാജി എന്നിവർ സമ്മാനം നേടി.