പ്രാദേശികം

ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ദമ്പതികളുടെ നഷ്ടപ്പെട്ട 34,000 ഓളം രൂപയും, സ്വർണാഭരണങ്ങളും അടങ്ങിയ ബാഗും കണ്ടെത്തി നൽകി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. |

ഈരാറ്റുപേട്ട സ്വദേശി തസ്ലീമിന്റെ നഷ്ടപ്പെട്ട 34000 രൂപയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും ഈരാറ്റുപേട്ട പോലീസ് കണ്ടെടുത്ത് തിരിച്ചു നൽകി. വീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം യാത്ര പുറപ്പെടാൻ ഇറങ്ങിയ സമയത്ത് വീട് സുരക്ഷിതമല്ലാത്തതിനാൽ സ്വർണവും പണവും രണ്ട് ബാഗ്കളിലാക്കി കയ്യിലെടുത്തിരുന്നു. ആ സമയത്ത് വാഹനത്തിൻറെ മുൻവശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് വീണത് കണ്ടപ്പോൾ സ്വർണവും പണവും അടങ്ങിയ ബാഗുകൾ കാറിൻറെ ടോപ്പിൽ വെച്ചതിനുശേഷം കുഞ്ഞിനെ എടുത്ത് കുടുംബത്തോടൊപ്പം കാറിൽ കയറി യാത്ര തിരിച്ചു. കാറിന് മുകളിലിരുന്ന പണവും സ്വർണവും രണ്ട് സ്ഥലങ്ങളിലായി താഴെ വീണു പോവുകയായിരുന്നു. വീട്ടുകാർ ഭരണങ്ങാനത്ത് എത്തിയപ്പോഴാണ് ഈ കാര്യം ഓർമ്മ വരുന്നത് തുടർന്ന് പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവിടെ ലഭിച്ചതായി പോലീസുകാർ അറിയിച്ചു. ടൗണിൽ

ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന സുനിൽ പി.സി എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് സ്വർണം ലഭിച്ചത്. പണം അടങ്ങിയ ബാഗ് പനച്ചികപ്പാറ സ്വദേശി അഞ്ജന എന്ന പെൺകുട്ടിയുടെ കൈകളിലും ആണ് ലഭിച്ചത്. പണവും സ്വർണവും വീട്ടുകാർക്ക് പോലീസ് തിരിച്ചു നൽകി. സ്റ്റേഷൻ എസ് എച്ച് ഓ തോമസ് കെ.ജെ, എസ് ഐ സന്തോഷ് കുമാർ.എൻ, പി ആർ ഓ എ.ബി രാധാകൃഷ്ണൻ കെ.പി.ആർ.ഒ ഷാജി ചാക്കോ സുനിൽ പി.സിഎന്നിവർ ചേർന്ന് സ്വർണവും പണവും കൈമാറി