ഓണത്തോടനുബന്ധിച്ചു മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് മുപ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ പി എം അബ്ദുൽഖാദർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി താഹിറ പി പി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ,അദ്ധ്യാപകരായ മുഹമ്മദ് റാഫി, റംലത്ത് എന്നിവർ പങ്കെടുത്തു.
പ്രാദേശികം