പ്രാദേശികം

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാല ശ്രദ്ധേയമായി

ഈരാറ്റുപേട്ട.അക്ഷരങ്ങളേയും, വാക്കുകളേയും മനോധർമ്മവും, കാവ്യാത്മകതയും കൊണ്ടുള്ള ഇൻസ്റ്റലേഷൻ വഴി കൂട്ടിയോജിപ്പിക്കുമ്പോഴാണ് പുതിയ സാഹിത്യ സൃഷ്ടികൾ സംഭവിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ.

   

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) യുടെ സാഹിത്യവേദി നവ എഴുത്തുകാർക്കായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാലയുടെ സമാനപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ നടന്ന ഉൽഘാടന സമ്മേളനം സാഹിത്യ ഗവേഷകനും എഴുത്തുകാരനുമായ ഡോ. കുര്യാസ്കുമ്പളക്കുഴിഉൽഘാടനംചെയ്തു.എഴുത്തിലേക്കുപാത തുറക്കാൻ വേണ്ടനിർദ്ദേശങ്ങളും രീതികളും വിവരിച്ചു കൊണ്ട് ശ്രീ. ബാലു പൂക്കാട് ക്ലാസ് നയിച്ചു.ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സാഹിത്യ വേദി പ്രസിഡൻ്റ് വി.റ്റി ഹബീബ്, സെക്രട്ടറി മുഹ്സിൻ പി. എം, ശില്പശാല ഡയറക്ടർ ഷബീർ കുന്നപ്പള്ളി,പി.എസ് ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, ഹാഷിം ലബ്ബ, പി.പി.എം നൗഷാദ്, ചരിത്രകാരൻ ജാഫർ ഈരാറ്റുപേട്ട,സലിം കുളത്തിപ്പടി,മൃദുല നിഷാന്ത്, ബിജിലി സെയിൻസ്, അഫ്സൽ ആമി, ഷാഹുൽ ഹമീദ് (ശില്പശാല മോഡറേറ്റർ) ഉണ്ണികൃഷ്ണൻ ഇടമറുക് , റീന വിജയ്, ത്വാഹിറ ത്വാഹ, ജലീൽ കുറ്റിപ്പുഴ എന്നിവർ നേതൃത്വം നൽകി.