പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു.
പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും.
തുടർന്ന് പൂഞ്ഞാർ വിജയൻ സംവിധാനം ചെയ്ത് സുവിൻദാസ് ആലപിച്ച കവിതയുടെ ദൃശ്യാവിഷ്കാരവും സാംസ്കാരിക കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കാര്യപരിപാടി: 25-8-2024 (ഞായർ) 4.30pm-:പഞ്ചാരിമേളം ( പൂഞ്ഞാർ രാധാകൃഷ്ണൻ ആൻഡ് പാർട്ടി )5pm :പൊതുയോഗം. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന പൊതുയോഗം പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രമേഷ്ബി വെട്ടിമറ്റം സ്വാഗതം പറയും
വിഷ്ണുപ്രിയ പൂഞ്ഞാർ എഴുതിയ ‘താഴ്ന്നു പറക്കാത്ത പക്ഷി ‘എന്ന കൃതിയുടെ പുസ്തകപ്രകാശനം പ്രശസ്ത കവി . കരിവെള്ളൂർ മുരളി (സെക്രട്ടറി- കേരളസംഗീത നാടക അക്കാദമി) നിർവ്വഹിക്കും.
പുസ്തകം കരിവെള്ളൂർ മുരളിയിൽനിന്ന് കെ ആർ പ്രമോദ് (മുൻ അസിസ്റ്റന്റ് എഡിറ്റർ മംഗളം) ഏറ്റുവാങ്ങുകയും കൃതി പരിചയപെടുത്തുകയും ചെയ്യും. പുസ്തക കവർ ഡിസൈൻ ചെയ്തിരിക്കുന്നത് ഷാഫി മുഹമ്മദ് റാവുത്തർ ആണ്.
വിശിഷ്ട വ്യക്തികൾക്ക് ഗീതാ നോബിൾ (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) പൂഞ്ഞാറിന്റെ ആദരം സമർപ്പിക്കും. അഡ്വക്കറ്റ് N. ചന്ദ്രബാബു ( സെക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ കോട്ടയം), R പ്രസന്നൻ ( ജില്ലാ സെക്രട്ടറി- പ കസ ),
ബി.ശശികുമാർ (പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം), റോയി ഫ്രാൻസിസ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ മീനച്ചിൽ), അശോക വർമ്മ രാജ (ട്രസ്റ്റ് ജനറൽ സെക്രട്ടറി എടിഎം വായനശാല) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
മറുപടി പ്രഭാഷണം വിഷ്ണുപ്രിയ പൂഞ്ഞാർ നടത്തും.വി കെ ഗംഗാധരൻ (സെക്രട്ടറി എടിഎം വായനശാല) നന്ദി പറയും. വൈകിട്ട് 6 മണിക്ക് സോപാനസംഗീതം: അജയ് കൃഷ്ണൻ, ഗസൽ : ദീപക് അനന്തറാവു, തുടർന്ന് കാവ്യാലാപനം, ഉദ്ഘാടനം:ശ്രീ.നാരായണൻ കാരനാട്ട്,രേണുകസതീഷ്കുമാർ, അംബരീഷ് ജി. വാസു 4.സാമജ കൃഷ്ണ, സലിം കളത്തിപ്പടി,മെഹറുന്നീസ എച്ച്, ലാലി കുര്യൻ ,ജോയി തെക്കേടം.