പ്രാദേശികം

പൂഞ്ഞാർ നിയോജകമണ്ഡലം തല ജനകീയ കൺവെൻഷൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു

പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഉൾ മേഖലകളിലും  ഗ്രാമപ്രദേശങ്ങളിലും  പൊതു ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച്  സംസ്ഥാന ഗതാഗത വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന റൂട്ട് ഫോർമുലേഷൻ പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല ജനകീയ കൺവെൻഷൻ തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു. 

 ബസ് സർവീസുകൾ ഇല്ലാത്ത ഉൾനാടൻ  മേഖലകളിലൂടെ പുതിയ പെർമിറ്റ് അനുവദിച്ച് ആ പെർമിറ്റുകൾ പ്രകാരം സ്വകാര്യ ബസ് സർവീസുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിന് ലക്ഷ്യം വെച്ചാണ് റൂട്ട് ഫോർമുലേഷൻ പദ്ധതി നടപ്പിലാക്കുന്നത്.