പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഫ് കൊണ്ടു വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബി ജെ പി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നെന്ന് സിപിഐ എം. വരാൻ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയാണ് ഈ കൂട്ടുകെട്ട്. ഭരണം പിടിച്ചെടുക്കുവാൻ ഏത് വർഗീയ കക്ഷികളോടും ചേരുന്നു പാർട്ടിയായി കോൺഗ്രസ് അധപതിച്ചു.
പത്താം വാർഡ് മെമ്പർ കേരള കോൺഗ്രസ് എമ്മിലെ റെജീ ഷാജിയാണ് കോൺഗ്രസ് -ബിജെപി സഖ്യം അവിശ്വാസത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസത്തെ ബിജെപി പിന്തുണച്ചു. പ്രസിഡന്റ്നെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയം കോറം തികയാതെ തള്ളിയിരുന്നു. ഇരു ചർച്ചകളിലും എൽ ഡി എഫ് പങ്കെടുത്തുത്തിരുന്നില്ല.
2021 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 5,യുഡിഫ് 5 ജനപക്ഷം ( പി സി ജോർജ് ) 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെ ജനപക്ഷം പിന്തുണച്ചത്തോടെ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിലെ ജോർജ് മാത്യുവിന് ലഭിച്ചു. തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ സിപിഐ എം ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു തയാറായില്ല . ഇതോടെ ജോർജ് മാത്യുവിനെ സിപിഐ എം പുറത്താക്കിയിരുന്നു. കഴിഞ്ഞ നാലുവർഷക്കാലവും പ്രസിഡൻ്റു സ്ഥാനം നിലനിർത്തി കൊടുത്തത് ബി ജെ പി -കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുകൊണ്ട് ഒന്നു കൊണ്ടു മാത്രമാണ്.
നിലവിലത്തെ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ ഉൾപ്പടെ ഈ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. നിലവിൽ 14 അംഗ ഭരണസമിതിയിൽ .
ബിജെപി( പി സി ജോർജ് ) 4, യുഡിഫ് 5 എൽ ഡി എഫ് 4, ഒരു സ്വാതന്ത്രൻ ( സിപിഐ എം പുറത്താക്കിയ ജോർജ് മാത്യു ) എന്നിങ്ങനെയാണ് കക്ഷിനില. ഇടതുപക്ഷത്തിനെ തകർക്കുവാനായി ബിജെപിയും കോൺഗ്രസ്സും ഒന്നാകുന്നു എന്ന സത്യം ജനം തിരിച്ചറിയണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കേണ്ട ഒരു ബാധ്യതയും സിപിഐഎമ്മിനില്ല. തത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിൽ അടി ഉറച്ചുനില്ക്കുന്ന പ്രസ്ഥാനമാണ് സി പി ഐ എം. കഴിഞ്ഞ ദിവസം മത തീവ്രവാദ സംഘടനയായ എസ്ഡിപിഐയും മായുള്ള അവിശുദ്ധ സഖ്യത്തിലൂടെ വെമ്പായം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വീണ്ടും കോൺഗ്രസ് നേടിയത് നമ്മുടെ മുമ്പിലുള്ള വസ്തുതയാണ്. അധികാരത്തിനുവേണ്ടി അത്തരം ഒരു നിലപാടും പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഐഎം. ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട് എന്ന് പറഞ്ഞ്
ആക്ഷേപിച്ച് മിനിട്ടുകൾക്കകം ബിജെപിയും കോൺഗ്രസും ഒന്നിച്ചു നിന്ന് വൈസ് പ്രസിഡണ്ടിനെ എതിരെ വന്ന പ്രമേയത്തിൽ നിന്ന് കാര്യം പകൽ പോലെ സത്യമാണ്. ആരെക്കെ തമ്മിലാണ് യഥാർത്ഥ അവിശുദ്ധ കൂട്ടുകെട്ട് എന്ന് ജനം തിരിച്ചറിഞ്ഞു. സി പി ഐ എം നെ സംബന്ധിച്ച് ബിജെപിയും കോൺഗ്രസും മുഖ്യ ശത്രുക്കളാണ് അവരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യുന്ന പ്രസ്ഥാനമല്ല ഇത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് അതിനാൽ കോൺഗ്രസിന്റെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കാതെ ജനം തള്ളിക്കളയുമെന്ന് പ്രസ്ഥാവനയിലൂടെ പൂഞ്ഞാർ തെക്കേക്കര സി പി ഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു അറിയിച്ചു